എന്റെ കേരളം പ്രദര്‍ശന വിപണന മേള;
സ്റ്റാളുകള്‍ സന്ദര്‍ശിച്ച് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍
കാസര്‍കോട്: എന്റെ കേരളം മേളയുടെ സ്റ്റാളുകള്‍ സന്ദര്‍ശിച്ച് തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിവിധ സ്റ്റാളുകളും പവലിയനുകളും സന്ദര്‍ശിച്ച മന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിലാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേള 2023 നടക്കുന്നത്.
വ്യവസായ, വിവിധ വകുപ്പുകളുടെ തീം സ്റ്റാള്‍, ടൂറിസം മേള, ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം, ഭക്ഷ്യമേള, സേവന സ്റ്റാളുകള്‍ എന്നിവ മേളയുടെ മുഖ്യ ആകര്‍ഷണമാണ്. എം.എല്‍.എമാരായ ഇ ചന്ദ്രശേഖരന്, സി.എച്ച്.കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു.