മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ല; യുഎഇ സന്ദര്‍ശനത്തിന് കേന്ദ്രത്തിന്റെ വിലക്ക്
ഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി കിട്ടാനുള്ള നീക്കവും പരാജയപ്പെട്ടതോടെ യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ വിലക്ക്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് യുഎഇ നേരിട്ട് ക്ഷണം നല്കിയതും കേന്ദ്രത്തെ ചൊടിപ്പിച്ചു.
ഈ മാസം എട്ട് മുതല്‍ പത്ത് വരെയാണ് അബുദാബി നിക്ഷേപ സംഗമം നടക്കുന്നത്. ഇതില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കേന്ദ്രത്തിന്റെ അനുമതി തേടിയത്. മന്ത്രി മുഹമ്മദ് റിയാസിനും അബുദാബി നിക്ഷേപ സംഗമത്തില്‍ ക്ഷണം ഉണ്ടായിരുന്നു. അനുമതി തേടിയുള്ള ഫയര്‍ വിദേശകാര്യ മന്ത്രി നേരിട്ടാണ് പരിശോധിച്ചത്. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് അബുദാബി ഇന്‍വെസ്റ്റ്മെന്റ് മീറ്റില്‍ പങ്കെടുക്കുന്നത് കേന്ദ്രം വിലക്കിയത്.