പാക്കം പുലിക്കോടന് തറവാട്ടില്‍ ചൂട്ടൊപ്പിക്കല്‍ മംഗലം;
ആഘോഷ കമ്മിറ്റി പിരിച്ചുവിട്ടു
കാസര്‍കോട്: പാക്കം- പുലിക്കോടന് വലിയ വീട് തറവാട് താനത്തിങ്കാല്‍ ദേവസ്ഥാനത്ത് ഏപ്രില്‍ 9മുതല്‍ 11 വരെ നടന്ന വയനാട്ടു കുലവന് തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള ചൂട്ടൊപ്പിക്കല്‍ മംഗലം നടന്നു.
ആഘോഷ കമ്മിറ്റി ചെയര്മാന് ശിവരാമന് മേസ്ത്രി അധ്യക്ഷനായി. വര്‍ക്കിംഗ് ചെയര്മാന് ഉദയമംഗലം സുകുമാരന്‍, മറ്റു ആഘോഷ കമ്മിറ്റി ഭാരവാഹികള്‍, അംഗങ്ങള്‍, പുലിക്കോടന് തറവാട് പ്രതിനിധികള്‍, പാലക്കുന്ന് ഭഗവതി ക്ഷേത്ര കഴകം ഭാരവാഹികള്‍, ക്ഷേത്ര സ്ഥാനികര്‍, പ്രാദേശിക സമിതി അംഗങ്ങള്‍, നാട്ടുകാര്‍ പങ്കെടുത്തു. തെയ്യം കെട്ട് മഹോത്സവത്തിന്റെ വരവ് – ചെലവ് കണക്കുകളും പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും അംഗീകരിച്ച ശേഷം ആഘോഷ കമ്മിറ്റി പിരിച്ചു വിട്ടു.