പൂച്ചക്കാട്ട് മരിച്ച പ്രവാസി വ്യാപാരിയുടെ വീട്ടിൽ നിന്നു നഷ്ടമായത് 595 പവൻ
ബേക്കൽ∙ പൂച്ചക്കാട്ട് മരിച്ച പ്രവാസി വ്യാപാരി എം.സി.അബ്ദുൽഗഫൂറിന്റെ വീട്ടിൽ നിന്നു നഷ്ടമായത് 595 പവൻ സ്വർണമാണെന്നു പൊലീസ് സ്ഥിരീകരിച്ചു. വീട്ടിലെ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്രയും സ്വർണം കാണാതായി എന്നു സ്ഥിരീകരിച്ചതെന്നു പൊലീസ് പറഞ്ഞു.
സ്വർണം കാണാതായതിനെക്കുറിച്ചും അബ്ദുൽ ഗഫൂറിന്റെ മരണത്തിലെ ദുരൂഹത അകറ്റുന്നതിനായി ഭാഗമായി പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ യുവതിയെയും ഭർത്താവ് ഉൾപ്പെടെയുള്ള 4 പേരെ പൊലീസ് ചോദ്യം ചെയ്തു. ഇതിനിടെ അബ്ദുൽഗഫൂറിന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ഇതുവരെ ലഭിച്ചില്ല. ഇതു കിട്ടിയാൽ മാത്രമെ മരണകാരണം വ്യക്തമാവുകയുള്ളു.ഏപ്രിൽ 14നു പുലർച്ചെയാണ് അബ്ദുൽഗഫൂറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്