പുന. പ്രതിഷ്ഠ കലശാഭിഷേകവും ദൈവങ്ങളുടെ നേമോത്സവവും മൂന്നിന് തുടങ്ങും
കുമ്പള. കിദൂർ കുണ്ടങ്കരടുക്ക കുപ്പെ പഞ്ചുർലി,മൊഗേര ദൈവ ഭണ്ഡാര കൊട്യ എന്നിവിടങ്ങളിൽ പുന. പ്രതിഷ്ഠ കലശാഭിഷേകവും ദൈവങ്ങളുടെ നേമോത്സവവും മെയ് 3 മുതൽ 5 വരെ വിവിധങ്ങളായ പരിപാടികളോടെ വിപുലമായി കൊണ്ടാടുമെന്ന് ജീർണോദ്ധാരണ,പുന. പ്രതിഷ്ഠ കലശാഭിഷേക സമിതി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മൂന്നിന് വൈകിട്ട് 5ന് ക്ഷേത്ര തന്ത്രിയുടെ ആഗമനവും പൂർണ കുംഭ സ്വാഗതവും. 5.15 ന് കലവറ നിറയ്ക്കൽ മുഹൂർത്തം. 6 ന് ഭജന ദീപപ്രജ്വലനം.
നാലിന് രാവിലെ 6.ന് ഭജനമംഗലം, ഗണപതി ഹോമം, പ്രസന്ന പൂജ.
7.45 നും 8.30 നും ഇടയിലെ മുഹൂർത്തത്തിൽ ദൈവങ്ങളുടെ പുന. പ്രതിഷ്ഠ, കലശാഭിഷേകം, തമ്പില, മഹാപൂജ എന്നിവ നടക്കും.
9.30 പി.എസ്. അമൽരാജ് സൂരം ബയലിൻ്റെ നേതൃത്വത്തിൽ ശാസ്ത്രീയ സംഗീതം.തുടർന്ന് നാട്ടു പൊലിമ കാലാവേദിയുടെ നാടൻപാട്ട്, ഉച്ചയ്ക്ക് 1. ന് അന്നദാനം.1.30 ന് ഗുളിക ദൈവത്തിൻ്റെ കോലം കെട്ടിയാടൽ, 3. ന് മൊഗേര ദൈവത്തിൻ്റെ കോലം കെട്ടിയാടൽ. വൈകിട്ട് 6ന് എസ്.പി.കെ ഫ്രണ്ട്സ് ക്ലബ്ബ് കുണ്ടങ്കരടുക്കയുടെ നേതൃത്വത്തിൽ സാംസ്കാരിക പരിപാടി.
രാത്രി 7.ന് പൊതുസമ്മേളനം രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും.
എ.കെ.എം അഷ്റഫ് എം.എൽ.എ അധ്യക്ഷനാകും. കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ, മഞ്ചുനാഥ ആൾ വ, കെ.കെ.ഷെട്ടി കുറ്റിക്കാർ, അഡ്വ.സുബ്ബയ്യ റൈ,കെ.പി റൈ കുറ്റിക്കാർ, പഞ്ചായത്ത് അംഗങ്ങളായ രവിരാജ്,പുഷ്പലത, സുരേഷ് കുമാർ ഷെട്ടി, മുകേഷ്, സുകേഷ് ഭണ്ഡാരി, രഘുരാമറൈ, ഡി.എസ്. മോഹൻ കുമാർ, കൃഷ്ണപ്പ പൂജാരി, ബാബു പച്ചിലം പാറ, കെ.സി മോഹനൻ, ചെറിയപ്പു വെളിച്ചപ്പാട്, ശിവരാമഷെട്ടി, ആനന്ദ റൈ കാജൂർ,കെ.എൽ പുണ്ടരീകാക്ഷ, സജ്ഞീവ മരിക്കെ കാജുർ സംസാരിക്കും. പി.നരഹരി റാവു ധാർമിക പ്രഭാഷണം നടത്തും. രാത്രി 8 ന് അന്നദാനം. അഞ്ചിന് രാവിലെ 5 മുതൽ മഞ്ഞൾ പ്രസാദ വിതരണം നടക്കും.
വാർത്താ സമ്മേളനത്തിൽ മഞ്ചുനാഥ ആൾവ, കെ.എൽ പുണ്ടരീകാക്ഷ, ചന്ദ്രൻ കാജൂർ, സഞ്ജീവ മരിക്കെ സംബന്ധിച്ചു.