10 വർഷത്തോളം പോലീസിന്റെ പ്രധാന തലവേദന, കേരളത്തിലും കർണാടകയിലുമായി 30 കേസുകൾ, 9 അറസ്റ്റ് വാറണ്ട്, ഒടുവിൽ ഗുജിരി അമ്മി പിടിയിൽ
മഞ്ചേശ്വരം: കേരളത്തിലും കർണാടകയിലും അടക്കം മുപ്പതോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ക്രിമിനൽ ഗുജിരി അമ്മി എന്ന ഹമീദ് (37) പിടിയിലായി. ചൊവ്വാഴ്ച വൈകിട്ട് ഉപ്പള ബേരി പദവിൽ വച്ചാണ് യുവാവിനെ മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷിനെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പിടികൂടുന്നതിനിടെ പോലീസ് വാഹനത്തിന് കേടുവരുത്താൻ ശ്രമിക്കുകയും അപകടകരമാംവിധം വാഹനം ഓടിക്കുകയും ചെയ്തിരുന്നു.
വാഹനത്തെ പിന്തുടർന്ന പോലീസ് നാടകീയമായാണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്. പത്തുവർഷത്തോളമായി പോലീസിന്റെ പ്രധാന തലവേദന ആയിരുന്നു ഈ ഗുണ്ട. പോലീസുകാർക്കു നേരെ തോക്കു ചൂണ്ടിയ കേസിലും പ്രതിയായ അമ്മി രണ്ടു വർഷമായി ഒളിവിൽ ആയിരുന്നു. അതിർത്തിപ്രദേശങ്ങൾ കേന്ദ്രീകരിച്ച് അധോലോക ബന്ധമുള്ള ഗുണ്ടാസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
തുടർന്ന് ഏതാനും ദിവസമായി പോലീസ് നിരീക്ഷിക്കുകയായിരുന്നു. രണ്ടുവർഷംമുമ്പും ഇതേ സ്ഥലത്ത് വെച്ച് ഗുജിരി അമ്മിയെ പിടികൂടിയിരുന്നു. പോലീസെത്തുമ്പോൾ മൂന്നുപേർ അകത്തും മൂന്നുപേർ പുറത്തുമായിരുന്നു. പോലീസിന്റെ അപ്രതീക്ഷിത നീക്കത്തിൽ പതറിയ സംഘം തോക്കും ഇരുമ്പുദണ്ഡും ഉപയോഗിച്ച് പോലീസിനെ നേരിട്ടു. വെടിയുതിർക്കുംമുമ്പ് പോലീസ് തോക്ക് തട്ടിത്തെറിപ്പിച്ചു. മൽപ്പിടിത്തത്തിനൊടുവിൽ അഞ്ചുപേരെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മുൻ ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തിൽ ആന്റി ഗുണ്ട സ്ക്വാഡ് രൂപീകരിച്ചപ്പോൾ ആദ്യം വലയിലായത് ഗുജിരി അമ്മി ആയിരുന്നു.
മഞ്ചേശ്വരത്ത് 11, കുമ്പള, കാസർകോട് പൊലീസ് സ്റ്റേഷനുകളിലായി കേസുകളുണ്ടെന്നു ഡിവൈഎസ്പി പി.കെ.സുധാകരൻ പറഞ്ഞു. ഇതിൽ എട്ടെണ്ണം ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരമെടുത്ത കേസുകളാണ്. കഞ്ചാവ് കടത്ത്, കള്ളനോട്ട് വിപണനം, ക്വട്ടേഷൻ തുടങ്ങിയ കേസുകളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്. പൊലീസിനു നേരെ തോക്കു ചൂണ്ടിയ കേസിലും പ്രതിയാണ്. ഏഴ് വർഷമായി കർണാടകയിലും മറ്റു സംസ്ഥാനങ്ങളിലുമായി ഒളിവിൽ കഴിയുകയായിരുന്ന. സാഹസികമായുള്ള മൽപ്പിടത്തത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.