നെടുമ്പാശേരിയിൽ ഒന്നേകാൽ കിലോ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ
കൊച്ചി: നെടുമ്പാശേരിയിൽ ഒന്നേകാൽ കിലോ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. കാസർകോഡ് സ്വദേശി മുഹമ്മദ് ഷുഹൈബാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഷാർജയിൽ നിന്നാണ് ഇയാൾ 53 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കൊണ്ടുവന്നത്.