സിഐസി സമിതികളിൽ നിന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ രാജിവെച്ചു; ആലിക്കുട്ടി മുസ്ലിയാരും രാജിക്ക്
മലപ്പുറം: സിഐസി സമിതികളില്‍ നിന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ രാജിവെച്ചു. പ്രൊഫ ആലിക്കുട്ടി മുസ്ലിയാർ രാജി വെക്കുകയാണെന്ന് അറിയിച്ചു.സിഐസി വിഷയത്തില്‍ സമസ്തയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. സിഐസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സാദിഖലി തങ്ങൾ സമസ്തയുമായി കൂടിയാലോചിക്കുന്നില്ലെന്നും സമസ്ത നേതൃത്വം പരാതി ഉന്നയിച്ചു.