ബഡ്സ് സ്കൂളില്‍ വിവിധ ഒഴിവ്
കാസര്‍കോട്: പനത്തടി ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന ബഡ്സ് സ്കൂള്‍ അധ്യാപക തസ്തികയിലും, ആയ, കുക്ക് എന്നിവരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായുള്ള കൂടിക്കാഴ്ച്ച മെയ് 10ന് രാവിലെ 11ന് പനത്തടി ഗ്രാമപഞ്ചായത്തില്‍ നടക്കും. ബിരുദവും, ബി.എഡ് സ്പെഷ്യല്‍ എഡ്യുക്കേഷന്‍ (എം.ആര്) അല്ലെങ്കില്‍ ബിരുദത്തോടൊപ്പം സി.എസ്.ഇ (എം.ആര്) മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ സ്പെഷ്യല്‍ എഡ്യുക്കേഷനില്‍ ബി.എഡ്ഡ് അല്ലെങ്കില്‍ ബിരുദത്തോടു കൂടിയ ഡി.എസ്.ഇ (എം.ആര്) ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. ആയ തസ്തിക യോഗ്യത പത്താം ക്ലാസ്സും പ്രവൃത്തി പരിചയവും, കുക്ക് തസ്തിക യോഗ്യത എട്ടാം ക്ലാസ്സും പ്രവൃത്തി പരിചയവും. താത്പര്യമുള്ള ബയോഡാറ്റയും അസ്സല് രേഖകളും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍ 9496049657