ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന്
‘സുമിത്രം’ വിവാഹ വായ്പക്ക് അപേക്ഷ ക്ഷണിച്ചു
കാസര്‍കോട്: ന്യൂനപക്ഷ മത വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടികളുടെ വിവാഹത്തിനായി ‘സുമിത്രം’ പദ്ധതി വഴി ആറ് ശതമാനം പലിശ നിരക്കില്‍ വസ്തു/ഉദ്യോഗസ്ഥ ജാമ്യത്തിന് മേല്‍ പരമാവധി അഞ്ച് ലക്ഷം രൂപ വായ്പ നല്കുന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലയിലുള്ളവര്‍ ചെര്‍ക്കള ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷ ഫോറം www.ksmdfc.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍ 04994283061, 8714603036.