സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററും കുടുംബശ്രീ ഹെല്പ് ഡെസ്കും ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: മധുര് ഗ്രാമപഞ്ചായത്ത് സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററും കുടുംബശ്രീ ഹെല്പ് ഡെസ്ക്കും മധുര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണ ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ലഭിക്കേണ്ട എല്ലാ സേവന / വിവരങ്ങളും ഗ്രാമപഞ്ചായത്ത് ഓഫീസുകളെ സമീപിക്കുന്ന പൊതുജനങ്ങള്‍ക്ക് അവ നേടിയെടുക്കാന്‍ കൃത്യവും വ്യക്തവുമായ മാര്‍ഗ നിര്ദേശങ്ങളുള്പ്പടെ സഹായം നല്‍കുന്നതിന് വേണ്ടിയാണ് സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ മധുര് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മധുര് ഗ്രാമപഞ്ചായത്തിന്റെ കുടുംബശ്രീ ഹെല്പ് ഡെസ്ക് സംവിധാനം പഞ്ചായത്ത് ഫ്രണ്ട് ഓഫീസിനു സമീപത്തായി പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്തില്‍ നിന്നും വിവിധ സേവനങ്ങള്‍ക്കുള്ള അപേക്ഷ ഓണ്‍ലൈനിനായി നല്‍കുന്നതിനും സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പ്, നികുതി, ലൈസന്‍സ് ഫീസുകള്‍ എന്നിവ ഒടുക്കുന്നതിനും ഹെല്പ് ഡെസ്ക് സംവിധാനം വഴി പൊതുജനങ്ങള്‍ക്ക് സാധിക്കും. മധുര് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ജ്യോതിഷ് സ്വാഗതവും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് രാധാകൃഷ്ണ സൂര്‍ലു അധ്യക്ഷ സ്ഥാനം വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യശോദാ എസ് നായക്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഉമേഷ് ഗട്ടി, മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. അക്കൗണ്ടന്റ് കെ.കിഷോര്‍ നന്ദി പറഞ്ഞു. ആദ്യ സേവനം കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എ.സുമ എന്നിവര്‍ക്ക് നല്‍കികൊണ്ട് കുടുംബശ്രീ ഹെല്പ് ഡെസ്ക് പ്രവര്‍ത്തനമാരംഭിച്ചു.