റിയാസ് മൗലവി വധക്കേസിലെ സ്പെഷല്‍ പ്രോസിക്യൂടര്‍ അഡ്വ. അശോകന് അന്തരിച്ചു; മരണകാരണം ഹൃദയാഘാതം
കാസര്‍കോട്: റിയാസ് മൗലവി വധക്കേസിലെ സ്പെഷല്‍ പ്രോസിക്യൂടര്‍ അഡ്വ.അശോകന് (55) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം.
മാവേലിക്കരയില്‍ ഒരു കേസിന്റെ വിചാരണ കഴിഞ്ഞ് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി എറണാകുളത്ത് വെച്ചാണ് മരണപ്പെട്ടത്. മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട് എത്തിക്കും. റിയാസ് മൗലവി കേസിന്റെ അവസാന വാദം മെയ് 15 ന് നടക്കാനിരിക്കെയാണ് സ്പെഷല്‍ പ്രോസിക്യൂടര്‍ വിടവാങ്ങിയത്