‘കള്ളപ്പണം വെളുപ്പിക്കുന്നു’; ഊരാളുങ്കല്‍ കേരളത്തിലെ അദാനിയെന്ന് കെ.എം ഷാജി
കണ്ണൂര്‍: കേരളത്തിലെ അദാനിയാണ് ഊരാളുങ്കല്‍ സൊസൈറ്റിയെന്ന ആരോപണവുമായി മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി. പ്രധാനമന്ത്രിക്കു വേണ്ടി അദാനിയും മുഖ്യമന്ത്രിക്കുവേണ്ടി ഊരാളുങ്കലും കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും ഷാജി ആരോപിച്ചു. കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.