പമ്പയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാനില്ല; തെരച്ചില്‍ തുടരുന്നു
ആലപ്പുഴ: പരുമലയില്‍ പമ്പയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി. പരുമല കൊച്ചുപറമ്പില്‍ ബഷീറിന്റെ മകന് ആദില്‍ (16) നെ ആണ് കാണാതായത്. അരയന്‍പറമ്പില്‍ കടവില്‍ കൂട്ടുകാരുമൊത്ത് ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ ആദില്‍ കയത്തില്‍ മുങ്ങി താഴുകയായിരുന്നു. പുളികീഴ് പൊലിസും തിരുവല്ല അഗ്നിരക്ഷ സേനയും നാട്ടുകാരും ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്.