ഏഷ്യന്‍ ആം റസ്റ്റ്ലിംഗ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ ടീമില്‍ 10മലയാളികള്‍
പാലക്കുന്ന്: യുഎഇ യിലെ അജ്മാനില്‍ ഏപ്രില്‍ 29 മുതല്‍ മെയ് 3 വരെ നടക്കുന്ന ഏഷ്യന്‍ ആം റസ്റ്റ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ (Arm Wrestling Championship) പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ കേരളത്തില്‍ നിന്ന് 10 കായികതാരങ്ങള്‍.ജോജി എല്ലൂര്‍, രാഹുല്‍ പണിക്കര്‍, ആദര്‍ശ്, മധു, മസഹിര്‍( എറണാകുളം ജില്ല), അസ്കര്‍ (മലപ്പുറം ), പ്രജീഷ് (കാസര്‍കോട്), തേജസ് (കൊല്ലം ), ഉമേഷ് (തൃശൂര്‍ ), അര്ജുന് മേനോന് (പാലക്കാട്) എന്നിവരാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ യാത്രതിരിച്ചത്.