ഹോസ്ദുര്‍ഗ് ജില്ലാ ജയിലിലെ അന്തേവാസികള്‍ക്ക്
ഫുട്ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കുന്നു
എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥം ഹോസ്ദുര്‍ഗ് ജില്ലാ ജയിലിലെ അന്തേവാസികള്‍ക്ക് ഫുട്ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് 3ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന് മത്സരം ഉദ്ഘാടനം ചെയ്യും. അന്തേവാസികളെ 14 ജില്ലകളുടെ പേരില്‍ അണിനിരത്തിയാണ് മത്സരം സംഘടിപ്പിക്കുന്നത്.