ക്ലീന്‍ ബേഡകം ഗ്രീന്‍ ബേഡകം ജനകീയ കണ്വെന്ഷന് സംഘടിപ്പിച്ചു
കാസര്‍കോട്: മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ക്ലീന്‍ ബേഡകം ഗ്രീന്‍ ബേഡകം ജനകീയ കണ്വെന്ഷന് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ ഉദ്ഘാടനം ചെയ്തു. കില റിസോഴ്സ് പേഴ്സണ്‍ ശശിധരന് ക്ലാസ് എടുത്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി.വസന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. ജെ.പി.എച്ച്.എന്‍. എ.വി.റീന പ്രവര്‍ത്തന മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചു. ബേഡകം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി.വരദരാജ് സ്വാഗതം പറഞ്ഞു.