കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭ ആലാമിപ്പള്ളി പൊതുകുളത്തില്‍ മത്സ്യ കൃഷി വിളവെടുപ്പ് നടത്തി. കേരളാ സര്‍ക്കാരും ഫിഷറീസ് വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യ കൃഷി പദ്ധതിയുടെ ഭാഗമായാണ് ആലാമിപ്പള്ളി പൊതു കുളത്തില്‍ മത്സ്യ കൃഷി നടത്തിയത്. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത മത്സ്യ കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മുന്‍ നഗരസഭ ചെയര്മാന് വി.വി.രമേശന് അധ്യക്ഷനായി. ഫിഷറീസ് പ്രമോട്ടര്‍ ജി.ജി.ജോണ്‍ പദ്ധതി വിശദീകരിച്ചു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയപേഴ്സണ്‍ കെ.ലത, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.അനീശന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വി.മായാകുമാരി, 34 വാര്‍ഡ് മെമ്പര്‍ ബാലകൃഷ്ണന്, മുന്‍ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എന്‍.ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.