നഗരസഭാ തല ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കല്‍: യോഗം നടത്തി
കാസര്‍കോട്: നീലേശ്വരം നഗരസഭാ തല ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി വ്യാപാര ഭവന് ഹാളില്‍ നടന്ന യോഗം നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു.
നഗരസഭ സെക്രട്ടറി കെ.മനോജ് കുമാര്‍ സ്വാഗതം പറഞ്ഞു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി.പി.ലത അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.സുഭാഷ്, ശുചിത്വ മിഷന് റിസോഴ്സ് പേഴ്സണ്‍ ദേവരാജന്‍ എന്നിവര്‍ സംസാരിച്ചു. കേരള ഖരമാലിന്യ പദ്ധതി വിദഗ്ധരായ എന്‍. ആര്.രാജീവ്, അജയകുമാര്‍, ഡെപ്യൂട്ടി ജില്ലാ കോര്‍ഡിനേറ്റര്‍ മിഥുന് എന്നിവര്‍ ക്ലാസെടുത്തു. നഗരസഭ കൗണ്‍സിലര്‍മാര്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിത കര്‍മ്മസേന പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രൂപ്പ് ചര്‍ച്ചയും ക്രോഡീകരണവും നടന്നു.
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി.അജിത്ത് നന്ദി പറഞ്ഞു.
നഗരസഭകളില്‍ ഖരമാലിന്യ സംസ്കരണ സേവനങ്ങള്‍ മികച്ചതാക്കുന്നതിനും അനുയോജ്യമായ ആധുനിക ശാസ്ത്ര സാങ്കേതിക സേവനങ്ങള്‍ ഒരുക്കുന്നതിനും ലോകബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്ര സ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സഹായത്തോടെ കേരളസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതി.