എന്റെ കേരളം പ്രദര്‍ശന വിപണനമേള 2023; നഗരങ്ങളെ കയ്യടക്കി ഫ്ളാഷ് മോബ്
കാസര്‍കോട്: എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ പ്രചരണാര്‍ത്ഥം ജില്ലയിലെ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രികരിച്ച് കോളേജ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ അവതരിപ്പിക്കുന്ന ഫ്ളാഷ് മോബിന് സ്വീകാര്യതയേറുന്നു. വ്യാഴാഴ്ച്ച ഉപ്പള, കുമ്പള, ചെര്‍ക്കള, കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ കാസര്‍കോട് ഗവണ്മെന്റ് കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. നാളെ വൈകിട്ട് നാലിന് പരപ്പ ടൗണില്‍ രാജപുരം സെന്റ് പയസ് ടെന്ത് കോളജ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ഫ്ളാഷ് മോബ് അവതരിപ്പിക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ്, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് നിധീഷ് ബാലന് എന്നിവരാണ് ഫ്ളാഷ് മോബിന് നേതൃത്വം നല്‍കുന്നത്.