തൃക്കണ്ണാട് തെയ്യംകെട്ട്:പ്രധാന പ്രവേശന കവാടം കാനായി കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു
പാലക്കുന്ന്: തൃക്കണ്ണാട് കൊളത്തുങ്കാല്‍ തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവത്തിന്റെ പ്രധാന പ്രവേശന കവാടം പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. കുന്നുമ്മല്‍ ബ്രദേഴ്സാണ് കമാനം പണിത് നല്‍കിയത്. ആഘോഷ കമ്മിറ്റി ചെയര്മാന് സി.എച്ച്.നാരായണന് അധ്യക്ഷനായി. പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് കെ. വി. ശ്രീധരന്, കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാട്, മീഡിയ കമ്മിറ്റി ചെയര്മാന് പാലക്കുന്നില്‍ കുട്ടി,ആഘോഷ കമ്മിറ്റി വര്‍ക്കിംഗ് ചെയര്മാന് പി. പി. ചന്ദ്രശേഖരന്, മീഡിയ കമ്മിറ്റി ചെയര്മാന് പാലക്കുന്നില്‍ കുട്ടി, ദാമോദരന്‍ കൊപ്പല്‍, കുതിര് സുധാകരന്, പി.പി.ശ്രീധരന്,തറവാട് പ്രസിഡന്റ് പി. കുഞ്ഞിക്കണ്ണന് , കുന്നുമ്മല്‍ ബ്രദേഴ്സ് ഭാരവാഹികളായ മന്മോഹനന് ബേക്കല്‍, എന്‍.വി.ബാലന് എന്നിവര്‍ സംസാരിച്ചു.കമാനം രൂപകല്‍പ്പന ചെയ്ത മുരളി കാലിക്കടവിനെയും മനോജ് പട്ടേനയെയും ചടങ്ങില്‍ ആദരിച്ചു. 30ന് രാവിലെ തെയ്യംകെട്ടിന് ആരംഭം കുറിച്ച് കലവറ നിറയ്ക്കും. തറവാട് യു.എ.ഇ.കൂട്ടായ്മ തറവാട്ടില്‍ പണിത പ്രവേശന കവാടം തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര മേല്‍ശാന്തി നവീന്‍ ചന്ദ്ര കായര്‍ത്തായ അന്ന് രാവിലെ സമര്‍പ്പിക്കും. മെയ് ഒന്നിന് ബപ്പിടലും 2ന് ചൂട്ടൊപ്പിക്കലും നടക്കും. അന്ന് രാത്രി മറപിളര്‍ക്കലും തുടര്‍ന്ന് വിളക്കിലരിയോടെ തെയ്യംകെട്ട് സമാപിക്കും.