കോട്ടിക്കുളത്ത് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഏപ്രില്‍ 29ന്
പാലക്കുന്ന് : രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോട്ടിക്കുളം നൂറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ , അക്കര ഫൗണ്ടേഷന്റെയും കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെയും ചേര്‍ന്ന് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.ന്യൂറോ, ജനറല്‍ മെഡിസിന്, ഓര്‍ത്തോ, നേത്രരോഗം, ഇഎന്‍ടി വിഭാഗങ്ങളില്‍ ഡോക്ടന്മാരുടെ സേവനം ഉണ്ടായിരിക്കും.ഉദുമ ഗ്രാമ പഞ്ചായത്തിന്റെയും ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെയും കിസ്വയുടെയും സഹകരണത്തോടെ 29 ന് രാവിലെ 10 മുതല്‍ 4 വരെയാണ് ക്യാമ്പ് നടത്തുക.
ഫോണ്‍ : 6282645354, 6282812703.