പാലക്കുന്ന്: ഭൗമ ദിനാചരണത്തിന്റെ ഭാഗമായി ഉദുമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി കാപ്പില്‍ പുഴ പുനരുജ്ജിവനം ലക്ഷ്യമാക്കി ജനകീയ കണ്വെന്ഷന് നടത്തി.കാപ്പില്‍ ബീച്ചില്‍ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് അംഗം കെ. വി.ഗോവിന്ദന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷയായി. ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ അംഗം ഡിവൈ. എസ്. പി. ഡോ. വി. ബാലകൃഷ്ണന് മോഡരേറ്റര്‍ ആയി.ജിയോളജിസ്റ്റ് കെ. എ. അഷറഫ് വിഷയം അവതരിപ്പിച്ചു. കെ. വിജയന്, നിഷ കാപ്പില്‍, കെ. വി. ബാലകൃഷ്ണന്, ഉദയമംഗലം സുകുമാരന്‍, ടി. എം. യൂസഫ്, കൃഷ്ണന് കാപ്പില്‍, ജലീല്‍ കാപ്പില്‍, കാരിച്ചി കൊപ്പല്‍, അഖില, എസ്. രെജിമോന്‍, കസ്തൂരി ബാലന് തുടങ്ങിയവര്‍ പങ്കെടുത്തു.