പോക്സോ കേസ്: കരാട്ടെ, തയ്ക്വാന്‍ണ്ടോ അധ്യാപകര്‍ക്ക് കഠിനതടവും പിഴയും
എറണാകുളം : എറണാകുളത്ത് പോക്സോ കേസില്‍ കരാട്ടെ -തയ്ക്വാന്‍ണ്ടോ അധ്യാപകരായ രണ്ട് പേര്‍ക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പുതുവൈപ്പ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ മിലന്, വൈപ്പിന്‍ സ്വദേശിയും തയ്ക്വാന്‍ണ്ടോ അധ്യാപകനുമായ ജിബിന്‍ നീലാംബരന്‍ എന്നിവരെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്.
മിലന് ആറ് വകുപ്പുകളിലായി 42 വര്‍ഷം കഠിനതടവും ജിബിന്‍ നീലാംബരന്‍ 15 വര്‍ഷം കഠിനതടവുമാണ് ശിക്ഷ. ഇരുവരും 75,000 രൂപ വീതം പിഴയുമൊടുക്കണം. 2019 – 2020 കാലഘട്ടത്തിലായിരുന്നു കരാട്ടെ അധ്യാപകനായ മിലന് രണ്ട് ആണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയത്. മൂന്ന് പെണ്‍കുട്ടികളോട് ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയിലാണ് ജിബിന്‍ നീലാംബരനെ ശിക്ഷിച്ചത്.