ചൂട് കുറയ്ക്കാന്‍ കാറില്‍ ചാണകം; ചിരിക്കാന്‍ വരട്ടെ ഡോക്ടര്‍ മണ്ടനല്ല
വേനല്‍ക്കാലം ആയതോടെ രാജ്യത്ത് ചൂട് വര്‍ധിക്കുകയാണ്. പല സ്ഥലങ്ങളിലും താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യമാണ് നിലനല്ക്കുന്നത്.ചൂട് കാരണം പുറത്ത് പോയി ജോലി ചെയ്യാന്‍ പോലും കഴിയുന്നില്ല. ഇപ്പോഴിതാ കാറിനുളളിലെ ചൂട് കുറയ്ക്കാന്‍ മദ്ധ്യപ്രദേശിലെ ഒരു ഹോമിയോ ഡോക്ടര്‍ കണ്ടെത്തിയ മാര്‍ഗമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.കൊടും ചൂടില്‍ നിന്ന് തന്റെ കാറിനെ തണുപ്പിക്കാന്‍ സുശീല്‍ സാഗര്‍ എന്ന ഡോക്ടര്‍ കണ്ടെത്തിയ മാര്‍ഗം ചാണകമാണ്. തന്റെ മാരുതി സുസുക്കി ആള്‍ട്ടോ 800ന്റെ പുറത്ത് മുഴുവന്‍ ചാണകം മെഴുകിയിരിക്കുകയാണ് ഇദ്ദേഹം. ഇങ്ങനെ ചെയ്യുന്നത് കാറിന്‍െ ഉള്‍ഭാഗത്തെ തണുപ്പിക്കാന്‍ സഹായിക്കും എന്നാണ് ഇദ്ദേഹം പറയുന്നത്. ചാണകം ഒരു നല്ല ഉഷ്ണ ശമനിയാണെന്നുമാണ് സുശീല്‍ പറയുന്നത്.
ചാണകം പൂശുന്നത് കാറിനുളളിലെ കണ്ടീഷനിംഗ് യൂണിറ്റിനെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു എന്ന് അദ്ദേഹം അവകാശപ്പെടുന്നു. കാറിലെ എസി യൂണിറ്റ് ഓണ്‍ ചെയ്ത ഉടന്‍ തന്നെ കാറിനുളളില്‍ കൂളിംഗ് ആരംഭിക്കാന്‍ കാറിന് പുറത്ത് ചാണകം തേക്കുന്നത് സഹായിക്കും എന്നാണ് അദ്ദേഹത്തിന്റെ വാദം. വെള്ളത്തില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്തിയാല്‍ ഈ ‘ചാണക കോട്ടിംഗ്’ രണ്ട് മാസം വരെ നിലനില്‍ക്കുമെന്നാണ് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നത്.അതെ സമയം ഡോക്ടറുടെ ബുദ്ധി വൈറല്‍ ആയതോടെ രാജ്യത്തിന്റെ വിത്യസ്ത ഭാഗങ്ങളില്‍ നിന്ന് സമാന രീതിയിലുള്ള വീഡിയോ പുറത്ത് വന്ന് കൊടിരിക്കുകയാണ് .