എന്റെ കേരളം പ്രദര്‍ശന വിപണന മേള 2023;
ജനശ്രദ്ധ പിടിച്ചു പറ്റി ഫ്ളാഷ് മോബ്
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മെയ് മൂന്നു മുതല്‍ ഒമ്പത് വരെ കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ പ്രചരണാര്‍ത്ഥം പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ സഹകരണത്തോടെ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. നീലേശ്വരം, കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലാണ് ഫ്ളാഷ് മോബ് നടത്തിയത്. കോളേജ് വിദ്യാര്‍ത്ഥികളുടെ നൃത്തച്ചുവടുകള്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു.