മത അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണ്:
മുസ്ലീം സംവരണം ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച്
കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു:നാല് ശതമാനം മുസ്ലീം സംവരണം ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച് സുപ്രീം കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ച് കര്‍ണാടക സര്‍ക്കാര്‍ .മത അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണ്. പിന്നോക്ക മുസ്ലിംകള് ഇതിനകം തന്നെ ഇഡബ്ല്യുഎസ് പ്രകാരം സംവരണമുണ്ട് മുസ്ലിം സമുദായത്തിന് പ്രത്യേക സംവരണം കേരളത്തില്‍ മാത്രമാണെന്നും മറ്റു സംസ്ഥാനങ്ങളില്‍ ഇത് ബാധകമല്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സംവരണം എടുത്ത കളഞ്ഞ സമയത്തെ കുറിച്ചുള്ള ഹര്‍ജിക്കാരുടെ വാദം അപ്രധാനമാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിംകള്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ഒരാഴ്ച മുന്‍പായിരുന്നു ഈ തീരുമാനം . ഒരു പഠനവും നടത്താതെ സംവരണം ഇല്ലാതാക്കിയ തീരുമാനം ചോദ്യം ചെയ്തു വിവിധ മുസ്ലിം സംഘടനകളാണ് സുപ്രീംകോടതിയെ സമീപിച്ചത്.സംവരണം പിന്‍വലിക്കാനുമുള്ള തീരുമാനം തെറ്റായ അനുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സുപ്രീംകോടതി വാക്കാല്‍ വിമര്‍ശിച്ചിരുന്നു. തിടുക്കപ്പെട്ടുള്ള തീരുമാനത്തിന്റെ കാരണമെന്തായിരുന്നുവെന്നും ജഡ്ജിമാരായ കെ.എം.ജോസഫ്, ബി.വി.നാഗരത്ന എന്നിവരുടെ ബെഞ്ച് ചോദിച്ചിരുന്നു . ഈ സാഹചര്യത്തിലാണ് കര്‍ണാടകം സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്