ഗുരുവായൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ നിലപാട് എടുത്തതിന്റെ പേരില്‍ രാഹുല്‍ ഈശ്വറിനെ ഭാരവാഹിത്വത്തില്‍ നിന്ന് അയ്യപ്പധര്‍മസേന ട്രസ്റ്റി ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തു . ഇതേകുറിച്ച് അന്വേഷിക്കാന്‍ അഡ്വ . മനോരഞ്ജനെ അന്വേഷണ കമ്മീഷനായി നിയമിച്ചു .
പൗരത്വ നിയമത്തിനെതിരെ മലപ്പുറത്ത് നിരാഹാര സത്യാഗ്രഹ സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രസ്റ്റി ബോര്‍ഡിന്റെ നടപടി . യോഗത്തില്‍ സ്വാമി ഹരിനാരായണന് അധ്യക്ഷത വഹിച്ചു. എ. പ്രേംകുമാര്‍, ചൈതന്യ ചക്രവര്‍ത്തി, എന്നിവര്‍ സംസാരിച്ചു.