സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിൽ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ്
രാജ്യത്തെ ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്സ് സംവിധാനം, വിവരശേഖരണം, പ്രൊസസിങ്, വിശകലനം, പ്രസിദ്ധീകരണം, പ്രചരിപ്പിക്കൽ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് ഉൾപ്പെടെയുള്ള സ്റ്റാറ്റിസ്റ്റിക്സ്/അനുബന്ധ മേഖലകളിലെ കരിയർ തുടങ്ങിയവയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ വിദ്യാർഥികൾക്കായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം നടത്തുന്ന, രണ്ടുമാസത്തെ സമ്മർ ഇന്റേൺഷിപ്പ് (2023-24) പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ബിരുദാനന്തരബിരുദ വിദ്യാർഥികളെയും ഗവേഷകരെയും ഉദ്ദേശിച്ച് ഡൽഹിയിലും (ഗ്രൂപ്പ് എ), രാജ്യത്തിന്റെ മറ്റു കേന്ദ്രങ്ങളിലും (ഗ്രൂപ്പ് ബി) ആയി മൊത്തം 193 ഇന്റേൺ മാർക്ക് അവസരമുണ്ട്.
മേഖലകൾ
നാഷണൽ അക്കൗണ്ട്സ് സ്റ്റാറ്റിസ്റ്റിക്സ്, ഇൻഡക്സ് നമ്പേഴ്സ്, എനർജി സ്റ്റാറ്റിസ്റ്റിക്സ്, നാഷണൽ ഇക്കണോമിക് ക്ലാസിഫിക്കേഷൻസ്, സസ്ടെയിനബിൾ ഡെവലപ്മെൻറ് ഗോൾസ്, എൻവയൺമെൻറ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് എൻവയൺമെൻറ് അക്കൗണ്ടിങ്, ഗ്ലോബൽ ഇൻഡിസസ്, സർവേ സബ്ജക്ട്സ്, പബ്ലിക് പോളിസി, ഇൻഫർമേഷൻ ടെക്നോളജി ഫോർ ഒഫിഷ്യൽ സ്റ്റാറ്റിസ്റ്റിക്സ്, വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ടതും സംസ്ഥാനങ്ങളിലെയും ഒഫിഷ്യൽ സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയവ.
സ്റ്റൈപ്പൻഡ്
ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുമ്പോൾ സ്റ്റൈപ്പൻഡായി മൊത്തം 10,000 രൂപ ലഭിക്കും. കൂടാതെ, സാക്ഷ്യപത്രവും ലഭിക്കും.
യോഗ്യത
സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/ ഓപ്പറേഷൻസ് റിസർച്ച്/ഇക്കണോമിക്സ്/ഡെമോഗ്രഫി/ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സിലെ മറ്റു മേഖലകൾ എന്നിവയിലൊന്നിലെ, ബിരുദാനന്തര ബിരുദ/ഗവേഷണ വിദ്യാർഥികളായിരിക്കണം.
അപേക്ഷ
പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും വിജ്ഞാപനത്തിലെ അനുബന്ധം I (ഗ്രൂപ്പ്എ)/II (ഗ്രൂപ്പ് ബി) – ൽ നൽകിയിട്ടുള്ള മേഖലയ്ക്കനുസരിച്ചുള്ള നോഡൽ ഓഫീസറുടെ/സെലക്ഷൻ പോയൻറിലെ ഇ-മെയിൽ വിലാസത്തിൽ അയക്കണം. പകർപ്പ്, training-mospi@nic.in ലേക്കും അയക്കണം.
കേരളത്തിലെ ഓഫീസുകൾ, സ്ളോട്ടുകൾ, അപേക്ഷ അയക്കേണ്ട ഇ-മെയിൽ വിലാസം: കോഴിക്കോട് (കല്ലായി) എൻ.എസ്.എസ്.ഒ (എഫ്.ഒ.ഡി.) മേഖലാ ഓസീസ് – 2 സ്ളോട്ടുകൾ (ro.kzk-fod@nic.in), തിരുവനന്തപുരം (പൂങ്കുളം) എൻ.എസ്.എസ്.ഒ. (എഫ്.ഒ.ഡി.) മേഖലാ ഓസീസ്