കേരളത്തിന്റെ മണ്ണിൽ വന്ദേ ഭാരത്; റേക്കുകൾ പാലക്കാട്ടെത്തി, വൻ സ്വീകരണമൊരുക്കി യാത്രക്കാർ
പാലക്കാട്: കേരളത്തിനുള്ള ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന്റെ റേക്കുകൾ പാലക്കാട്ടെത്തി. വൻ സ്വീകരണമാണ് ബിജെപി പ്രവർത്തകർ നൽകിയത്. ബിജെപി നേതാവും ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാനുമായ പി കെ കൃഷ്ണദാസ് ലോക്കോ പൈലറ്റിനെ പൂമാലയിട്ട് സ്വീകരിച്ചു. വൈകിട്ടോടെ റേക്കുകൾ കൊച്ചുവേളിയിലെത്തും.ഉദ്ഘാടന സർവീസിന് മുന്നോടിയായി ദക്ഷിണ റെയിൽവേ മാനേജർ കോഴിക്കോട്ടും തിരുവനന്തപുരത്തും എത്തി ക്രമീകരണങ്ങൾ വിലയിരുത്തും. വന്ദേഭാരത് സർവീസ് ഈ മാസം 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഒഫ് ചെയ്യും. മലയാളികൾക്കുള്ള പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടം ആണ് വന്ദേഭാരതെന്ന് പി കെ കൃഷ്ണദാസ് പ്രതികരിച്ചു. 16 കോച്ചുള്ള ട്രെയിൻ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുമെന്നതിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.വന്ദേഭാരത് ദിവസം ഒരു സർവ്വീസാണ് നടത്തുക. രാവിലെ ജനശതാബ്ദിയുടെ സമയമാണ് ഇതിനായി പരിഗണിക്കുന്നതെന്നാണ് അറിയുന്നത്. കണ്ണൂർ വരെ അഞ്ചോ, ആറോ സ്റ്റോപ്പുകളാണ് ഉണ്ടാകുക. ഇരട്ടപ്പാതയുള്ളതിനാൽ കോട്ടയം വഴിയാകും സർവീസ്. കൊച്ചുവേളിയിൽ ഇതിനായി രണ്ട് പിറ്റ് ലൈനുകളുടെ വൈദ്യുതീകരണം പൂർത്തിയായി.ഉയർന്ന വേഗം മണിക്കൂറിൽ 180 കിലോമീറ്ററാണെങ്കിലും, കുറഞ്ഞ വേഗതയായ മണിക്കൂറിൽ 110 കിലോമീറ്ററിൽ സർവീസ് നടത്താൻ ട്രാക്കുകൾ ബലപ്പെടുത്തുന്ന ജോലികൾ നടക്കുകയാണ്. വന്ദേ ഭാരതിന് വഴിയൊരുക്കാൻ തിരുവനന്തപുരം ഭാഗത്തേക്കുള്ള മാവേലി എക്സ്പ്രസ്, കണ്ണൂർ ഭാഗത്തേക്കുള്ള ജനശതാബ്ദി എന്നിവയുടെ റൂട്ട് പരിമിതപ്പെടുത്തി. മാവേലി കൊച്ചുവേളി വരെയും ജനശതാബ്ദി ഷൊർണ്ണൂർ വരെയും സർവീസ് നടത്തും. നാല് വന്ദേഭാരത് ട്രെയിനുകളാണ് പുതുതായി തുടങ്ങുന്നത്. ഇതിൽ രണ്ടെണ്ണം അടുത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകത്തിലാണ്.വന്ദേ ഭാരത്ഒരു ട്രെയിനിന് ചെലവ് 97 കോടിപൂർണ്ണമായും ശീതീകരിച്ച കോച്ചുകൾഓട്ടോമാറ്റിക് ഡോറുകൾ, സ്റ്റെപ്പുകൾകോച്ചുകളിൽ വൈഫൈ, ജി.പി.എസ്ബയോ വാക്വം ടോയ്ലെറ്റ്200 കൊടും വളവുകൾറെയിൽപ്പാതയിലെ കൊടും വളവുകളാണ് അതിവേഗ ട്രെയിനുകൾക്ക് കേരളത്തിൽ തടസ്സം. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 560 കിലോമീറ്ററിൽ 620 വളവുകളുണ്ട്. ഇതിൽ ഇരുന്നൂറോളം കൊടുംവളവുകൾ നിവർത്താനുള്ള സാദ്ധ്യതാപഠനം എങ്ങുമെത്തിയില്ല. നിലവിലെ പാളങ്ങളിൽ 60 മുതൽ 80 കിലോമീറ്റർ വരെയാണ് വേഗത.വളവുകൾ 0.85 ഡിഗ്രിയിൽ കൂടാൻ പാടില്ല. വളവുകൾ നിവർത്തുന്നതിനു പകരം നിലവിലെ ഇരട്ട റെയിൽപ്പാതകൾക്ക് സമാന്തരമായി വളവുകളില്ലാത്ത പുതിയ പാതയിലൂടെ 180 കിലോമീറ്റർ വരെ വേഗതയിൽ സർവീസ് നടത്താൻ കഴിയുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.ടിക്കറ്റ് നിരക്ക് ഉയരുംതിരുവനന്തപുരത്തുനിന്ന് കണ്ണൂർ വരെ ഏകദേശം 1345 രൂപ ചെയർ കാറിനും ,2238 രൂപ എക്സിക്യൂട്ടീവ് കോച്ചിനും ടിക്കറ്റ് ചാർജ് വന്നേക്കും. 320 രൂപ കാറ്ററിംഗ് ചാർജ് ഉൾപ്പെടെയാണിത്. എറണാകുളം വരെ 605,1144 രൂപ, കോഴിക്കോട് വരെ 1130, 2138 രൂപ നിരക്ക് വന്നേക്കും.എറണാകുളത്ത് എത്താൻ രണ്ടര മണിക്കൂർനിലവിൽ കേരളത്തിൽ സർവീസ് നടത്തുന്ന വേഗതയേറിയ ട്രെയിൻ ജനശതാബ്ദിയാണ്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി 3.17മണിക്കൂറിലും കോട്ടയം വഴി 4.10മണിക്കൂറിലും എറണാകുളത്തെത്തും. ശരാശരി 70കിലോമീറ്റർ വേഗത്തിലാണ് ജനശതാബ്ദി പോകുന്നത്. എന്നാൽ വന്ദേഭാരത് 90കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തും. അതായത് തിരുവനന്തപുരത്തുനിന്ന് രണ്ടര മണിക്കൂർ കൊണ്ട് എറണാകുളത്തെത്തും. അഞ്ച് മണിക്കൂറിൽ കോഴിക്കോട്ടും ആറുമണിക്കൂറിൽ കണ്ണൂരിലുമെത്തും.ഇപ്പോൾ രാജധാനിയാണ് (7.57മണിക്കൂർ) ഏറ്റവും വേഗത്തിൽ കണ്ണൂരിലെത്തുന്നത്.