മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റൽ: പുനഃപരിശോധനാ ഹർജി ലോകായുക്ത തള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റലിനെതിരായ പുനഃപരിശോധനാ ഹർജി ലോകായുക്ത തള്ളി. റിവ്യൂ ഹർജി നിലനിൽക്കുന്നതല്ലെന്ന് ലോകായുക്ത വ്യക്തമാക്കി. ദുരിതാശ്വാസ നിധി കേസിലെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഫുൾബെഞ്ച് പരിഗണിക്കും.