കാസർകോട്:ബദിയടുക്കയിലെ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച. 80 പവന് സ്വര്‍ണവും രണ്ടു ലക്ഷം രൂപയും നഷ്ടപ്പെട്ടു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബദിയടുക്ക ടൗണില്‍ ഫാന്‍സി കട നടത്തുന്ന ശ്രീനിവാസ റാവുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസമാണ് വീടുപൂട്ടി കുടുംബം കൊല്‍ക്കത്തയിലേക്ക് പോയ തക്കംനോക്കിയാണ് കവർച്ച നടന്നത്.
ഞായറാഴ്ച രാവിലെ വീട്ടുപറമ്പിലെ കൃഷിക്ക് വെള്ളമൊഴിക്കാനെത്തിയ അയല്‍വാസിയാണ് വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ബന്ധുവിനെ വിവരമറിയിക്കുകയും ബന്ധുവെത്തി അകത്തുകയറി നോക്കിയപ്പോള്‍ അലമാരയും കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെതുകയായിരുന്നു.ഉടൻ ശ്രീനിവാസയെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് 80 പവന് സ്വര്‍ണവും രണ്ടു ലക്ഷം രൂപയും അലമാരയില്‍ സൂക്ഷിച്ചതായറിഞ്ഞത് . ഈ പണ്ടവും പണവുമാണ് നഷ്ടപ്പെട്ടത്.ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.