ആലപ്പുഴയിൽ പാർട്ട് ടൈം സ്വീപ്പർ കോടതിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
ആലപ്പുഴ: സി ജെ എം കോടതിയിൽ പാർട്ട് ടൈം സ്വീപ്പർ തൂങ്ങിമരിച്ച നിലയിൽ. മണ്ണഞ്ചേരി ഇടവഴിക്കൽ എസ് ജയപ്രകാശാണ് (59) മരിച്ചത്. കോടതിയിൽ രേഖകൾ സൂക്ഷിക്കുന്ന മുറിയിലാണ് ജയപ്രകാശിനെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ജയപ്രകാശിനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വീട്ടിൽ നിന്ന് കയറുമായാണ് ജയപ്രകാശ് കോടതിയിൽ എത്തിയതെന്നും വിവരമുണ്ട്.