യാത്രക്കാരൻ ക്യാബിൻ ക്രൂവിനോട് മോശമായി പെരുമാറി; ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി
ന്യൂഡൽഹി: ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. യാത്രക്കാരൻ രണ്ട് ജീവനക്കാരോട് മോശമായി പെരുമാറിയതിനാൽ വിമാനം തിരിച്ചിറക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ അറിയിച്ചു.
വിമാന കമ്പനി ഡൽഹി എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
‘ഇന്ന് ലണ്ടനിലേക്ക് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എയർ ഇന്ത്യ വിമാനം യാത്രക്കാരന്റെ മോശം പെരുമാറ്റത്തെത്തുടർന്ന് ഡൽഹിയിലേക്ക് തന്നെ തിരിച്ചുവിട്ടു. വാക്കാലും രേഖാമൂലമുള്ള മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ച് ക്യാബിൻ ക്രൂ അംഗങ്ങളോട് മോശമായി പെരുമാറുകയായിരുന്നു. ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.’ എന്നാണ് എയർ ഇന്ത്യയുടെ പ്രസ്തവനയിൽ പറയുന്നത്.എയർ ഇന്ത്യ എക്സ്പ്രസ് കുട്ടികളുടെ ഇളവ് റദ്ദാക്കിഎയർ ഇന്ത്യ എക്സ്പ്രസ് കുട്ടികൾക്ക് നൽകിയിരുന്ന ഇളവ് റദ്ദാക്കി. രണ്ട് മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് ടിക്കറ്റിൽ 20 ശതമാനം വരെ ഇളവ് നൽകിയിരുന്നു. എയർഇന്ത്യ എക്സ്പ്രസ് ടാറ്റ ഏറ്റെടുത്ത ശേഷമുള്ള പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഇത് പിൻവലിച്ചത്. ഇതോടെ 12വയസിന് താഴെയുള്ള കുട്ടികൾക്കും സാധാരണ ടിക്കറ്റ് എടുക്കണം.ബഡ്ജറ്റ് എയർലൈനുകളിൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കുട്ടികൾക്ക് ഇളവ് നൽകിയിരുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന്റെയും എയർ ഏഷ്യ ഇന്ത്യയുടെയും ടിക്കറ്റ് ബുക്കിംഗ് ഒരു പ്ലാറ്റ്ഫോമിലാക്കാൻ ബുക്കിംഗ് വെബ്സൈറ്റ് പരിഷ്കരിച്ചിരുന്നു. അതിന് ശേഷമാണ് കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്ക് ഈടാക്കുന്നത്.ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ സർവീസുകൾ നിർത്തലാക്കി പകരം എക്സ്പ്രസിന്റെ സർവ്വീസുകൾ ആരംഭിച്ചു. എയർഇന്ത്യ നിർത്തിയതോടെ ആഴ്ചയിൽ 2,200 സീറ്റുകൾ കുറയുന്നതിന്റെ നഷ്ടം നികത്താൻ കൂടിയാണ് കുട്ടികളുടെ ഇളവ് റദ്ദാക്കിയത്.