കോഴിക്കോട് റോഡരികിൽ സ്റ്റീൽ ബോംബുകൾ, കണ്ടെത്തിയത് പ്ളാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിൽ
കോഴിക്കോട്: റോഡരികിൽ പ്ളാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കോഴിക്കോട് നാദാപുരം പെരുമുണ്ടച്ചേരിയിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ബോർഡിന് പിന്നിലാണ് ബോംബുകൾ കണ്ടെത്തിയത്.തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിന് പിന്നാലെ സി ഐ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡ് എത്തി ബോംബുകൾ കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണത്തിന് ശേഷമേ വിവരങ്ങൾ പുറത്തുവിടാനാകൂവെന്ന് പൊലീസ് അറിയിച്ചു.കണ്ണൂർ പാലൂർ വള്ളങ്ങാട്ട് കഴിഞ്ഞ ഏപ്രിൽ അഞ്ചിന് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു. അടച്ചിട്ട കടമുറിക്കുള്ളിൽ നിന്നാണ് ഇവ കണ്ടെടുത്തത്.