മുടി വെട്ടിയപ്പോൾ നീളം കുറഞ്ഞുപോയി; മനംനൊന്ത് 13കാരൻ ആത്മഹത്യ ചെയ്തു
താനെ: തലമുടി വെട്ടിയപ്പോൾ നീളം കുറഞ്ഞുപോയതിന്റെ പേരിൽ മനംനൊന്ത് 13കാരൻ ജീവനൊടുക്കി. താനെയിലെ ഭയന്തർ മേഖലയിൽ നവ്ഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.കഴിഞ്ഞ ദിവസം ഒരു ബന്ധുവാണ് എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ മുടി വെട്ടിക്കാൻ കൊണ്ടുപോയതെന്ന് മാതാപിതാക്കൾ പറഞ്ഞു.തിരികെ എത്തിയ കുട്ടി മുടിയുടെ നീളം കുറഞ്ഞുപോയെന്ന പേരിൽ വളരെയധികം മാനസിക വിഷമത്തിലായിരുന്നു. പിന്നീട് രാത്രി എല്ലാവരും ഉറങ്ങിയ ശേഷം രാത്രി 11.30ഓടെ ഫ്ലാറ്റിലെ കുളിമുറിയുടെ ജനാലവഴി ചാടുകയായിരുന്നു. 16ാം നിലയിൽ നിന്നുള്ള വീഴ്ചയുടെ ആഘാതത്തിൽ കുട്ടി തൽക്ഷണം മരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.