നമ്പർ വൺ കേരളം, ആശുപത്രിയിൽ പ്രസവം കഴിഞ്ഞവർക്ക് നൽകിയ കഞ്ഞിയിൽ പുഴു
ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രസവം കഴിഞ്ഞവർക്ക് വിതരണം ചെയ്ത കഞ്ഞിയിൽ പുഴു. ആലപ്പുഴ ബീച്ചിലെ വനിതാ ശിശു ആശുപത്രിയിൽ ഇന്നലെ രാത്രി വിതരണം ചെയ്ത കഞ്ഞിയിലാണ് പുഴുവിനെ കണ്ടതെന്നാണ് റിപ്പോർട്ട്. കുടുംബശ്രീയാണ് കാന്റീൻ നടത്തുന്നത്.ഇരുപതോളം പേർ കഞ്ഞി വാങ്ങിയതിൽ 18 ഓളം പേര് കഞ്ഞി കുടിച്ചിരുന്നു.ഒരാൾ കഞ്ഞി കുടിക്കാൻ എടുത്തപ്പോഴാണ് ചത്ത പുഴുവിനെ കണ്ടത്. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കഞ്ഞികുടിച്ചവർക്കൊന്നും ഇതുവരെ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആരോഗ്യ വിഭാഗം രാവിലെ കാന്റീൻ പരിശോധിക്കും. തുടർന്നായിരിക്കും നടപടി സ്വീകരിക്കുക.