വിവാഹിതയായ 15 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
കൊച്ചി: എറണാകുളത്ത് പതിനഞ്ചു വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടിയാണ് മരിച്ചത്. തൃക്കാക്കരയിലാണ് സംഭവം. ഒഡീഷ സ്വദേശിനി ദീപ മാലിക്കാണ് മരിച്ചത് എന്നാണ് വിവരം. ദീപ വിവാഹിതയായിരുന്നു. മരണ വിവരം പുറത്തറിഞ്ഞതിന് പിന്നാലെ പെൺകുട്ടിയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണകാരണമെന്താണെന്നതിൽ വ്യക്തത കൈവന്നിട്ടില്ല.അതേസമയം കാരണമില്ലാതെ എറണാകുളം നോർത്ത് പൊലീസ് മർദ്ദിച്ചെന്ന പരാതിയുമായി യുവാവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കാക്കനാട് സ്വദേശി റിനീഷാണ് പൊലീസിനെതിരെ ആരോപണമുന്നയിച്ചത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രതികരണം.നോർത്ത് പാലത്തിന് സമീപം ഇരിക്കുമ്പോൾ പൊലീസ് അവിടെ ഇരിക്കുന്ന കാര്യം തിരക്കുകയും ഫോൺ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് റീനീഷ് അറിയിക്കുന്നത്. എതിർത്തതോടെ ശരീര പരിശോധന നടത്തണമെന്നായി. പിന്നീട് പോക്കറ്റിൽ കിടന്ന ഹെഡ്സെറ്റ് എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ലാത്തികൊണ്ടടിച്ചു. എന്തിനാണ് അടിക്കുന്നതെന്ന് ചോദിക്കുന്നതിന് മുമ്പ് തന്നെ കവിളത്ത് ശക്തിയായി അടിച്ചു. ഇതോടെ തലകറക്കവും ഛർദ്ദിയുമുണ്ടായി. ഒരു ഭാഗം മരവിച്ചതുപോലെ തോന്നി. അത്ര ശക്തമായാണ് അടിച്ചത്.’ – റിനീഷ് പറഞ്ഞു കസ്റ്റഡിയിലെടുത്ത റിനീഷ് സ്റ്റേഷനിൽ വച്ചും ഛർദ്ദിച്ചതോടെ പൊലീസ് ആശുപത്രിയിൽ കൊണ്ടുപോയി. ശേഷം വിട്ടയക്കുകയായിരുന്നു. ശാരീരിക പ്രശ്നങ്ങളെത്തുടര്‍ന്ന് റിനീഷിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.എന്നാൽ, നോര്‍ത്ത് പാലത്തിന് സമീപം മയക്കുമരുന്ന് വില്‍പ്പനയടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരമുണ്ടായിരുന്നു. തുടര്‍ന്നാണ് പ്രദേശത്ത് പരിശോധന നടത്തിയതെന്നും, റിനീഷിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും നോര്‍ത്ത് പൊലീസ് പറയുന്നു.