അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്, ആറ് പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ മൂന്ന് കുട്ടികളും
വാഷിംഗ്ടൺ: അമേരിക്കയിൽ വീണ്ടും വെടിവയ്പ്. എലമെന്ററി സ്കൂളിലാണ് വെടിവയ്പുണ്ടായത്. ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം ആറ് പേർ കൊല്ലപ്പെട്ടു. പൂർവ വിദ്യാർത്ഥിയാണ് കുട്ടികൾക്കും ജീവനക്കാർക്കും നേരെ വെടിയുതിർത്തത്. അക്രമിയെ പൊലീസ് വെടിവച്ച് കൊന്നു.
ട്രാൻസ്ജെൻഡറായ ഓഡ്രി ഹെയിൽ (28) ആണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. വേറെ സ്ഥലങ്ങളിൽ വെടിവയ്പ് നടത്താൻ അക്രമി പദ്ധതിയിട്ടിരുന്നെന്നാണ് വിവരം.
എട്ടും വയസുള്ള കുട്ടി, ഒൻപത് വയസുള്ള രണ്ട് പേർ, സ്കൂൾ മേധവി, സ്കൂളിലെ രണ്ട് ജീവനക്കാർ എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ടവരിൽ രണ്ട് പേർക്ക് അറുപത് വയസിന് മുകളിൽ പ്രായമുണ്ട്.