സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തെന്ന കേസ്; ഒരു പ്രതി ജീവനൊടുക്കി, കൂട്ടുപ്രതി ആശുപത്രിയില്‍
കൂത്തുപറമ്പ്(കണ്ണൂര്‍): സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീലചിത്രമാക്കി പ്രചരിപ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്ത രണ്ടുപേരിലൊരാളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യയ്ക്ക് ശ്രമിച്ച കൂട്ടുപ്രതി ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സി.പി.എം. ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം പൂക്കോട് തൃക്കണ്ണാപുരം വാണിവിലാസം സ്കൂളിന് സമീപത്തെ എം. മുരളീധരനെ (46) ആണ് തിങ്കളാഴ്ച വൈകീട്ട് വലിയവെളിച്ചത്തെ ടാര്‍ മിക്സിങ് കേന്ദ്രത്തിന് സമീപം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തൃക്കണ്ണാപുരം കളരിമുക്കിലെ അഭിനവിനെ (25) ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സാമൂഹികമാധ്യമങ്ങളില്‍നിന്ന് പ്രദേശത്തെ സ്ത്രീകളുടെ ഫോട്ടോ ശേഖരിച്ച് മോര്‍ഫ് ചെയ്ത് അശ്ലീലചിത്രമാക്കി ടെലിഗ്രാം മുഖേന പ്രചരിപ്പിച്ചെന്നാണ് തൃക്കണ്ണാപുരം സ്വദേശിനി ഇരുവര്‍ക്കുമെതിരേ കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിച്ചതിനും ഐ.ടി. ആക്ട് പ്രകാരവും പോലീസ് ഇരുവര്‍ക്കുമെതിരേ കേസെടുത്തു.
സി.പി.എം. കൂത്തുപറമ്പ് സൗത്ത് ലോക്കല്‍ കമ്മിറ്റിയംഗവും കൂത്തുപറമ്പ് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായിരുന്നു മുരളീധരന്. പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് മുരളീധരനെ കഴിഞ്ഞദിവസം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. പാര്‍ട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കും വിധം പ്രവര്‍ത്തിച്ചതിനാലാണ് പുറത്താക്കുന്നതെന്നാണ് ജില്ലാ കമ്മിറ്റിയുടെ അറിയിപ്പില്‍ പറയുന്നത്.