കാണാതായ അധ്യാപകന്റെ മൃതദേഹം കിണറ്റിൽ
ബദിയടുക്ക ∙ 5 ദിവസം മുൻപ് വീട്ടിൽ നിന്നു കാണാതായ അധ്യാപകന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. മാന്യയിലെ താമസക്കാരനായ മട്ടന്നൂർ വെള്ളിയാപറമ്പ് പുത്തൻവീട്ടിൽ പി.വി.പ്രദീപ്കുമാറിന്റെ (48) മൃതദേഹമാണു അഴുകിയ നിലയിൽ കാസർകോട് അശ്വനി നഗറിൽ സ്വകാര്യ ആശുപത്രിക്കടുത്തെ കിണറ്റിൽ ഇന്നലെ രാവിലെ കണ്ടെത്തിയത്. 22 മുതൽ പ്രദീപ്കുമാറിനെ കാണാനില്ലെന്നു കാണിച്ച് ബദിയടുക്ക പൊലീസിൽ പരാതി നൽകിയിരുന്നു.
മാന്യ ജെഎസ്ബിഎസ് അധ്യാപകനായിരുന്ന പ്രദീപ്കുമാർ അടുത്തിടെ വിആർഎസ് എടുത്തിരുന്നു. തുടർന്നു സഹപ്രവർത്തകർ യാത്രയയപ്പും നടത്തിയിരുന്നു. ഭാര്യ: ടി.വി.രമ്യ (അധ്യാപിക എസ്ഡിപിഎയുപി സ്കൂൾ, ബൺപത്തടുക്ക), മകൾ: പി.വി.ദേവനന്ദ. പി.വി.അമ്പുവിന്റെയും സരോജിനിയുടെയും മകനാണ്. സഹോദരങ്ങൾ: പി.വി.ഹരീന്ദ്രൻ, പി.വി.സന്തോഷ് (ബെംഗളൂരൂ), പി.വി.ഷീല, പി.വി.ശാന്ത.