യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തിയത് അത്യപൂർവ തൊണ്ടിയെ ചാക്കിലാക്കി, ഇതുപോലൊരുസംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പൊലീസ്
പോത്തൻകോട്: തോട്ടിൽ നിന്നു പിടികൂടിയ മൂർഖനെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി യുവാവ്. പോത്തൻകോട് സ്റ്റേഷനിലായിരുന്നു വിചിത്ര സംഭവം അരങ്ങേറിയത്. പണിമൂല അനൂപ് ഭവനിൽ അനൂപാണ് നന്നാട്ടുകാവ് ജംഗ്ഷന് സമീപത്തെ തോട്ടിൽ നിന്നും പിടികൂടിയ മൂർഖൻ പാമ്പിനെ ചാക്കിലാക്കി സ്റ്റേഷനിലെത്തിയത്.
പാമ്പുപിടിത്തക്കാരെയും ഫോറസ്റ്റ് ഉദ്യഗസ്ഥരെയും, ബന്ധപ്പെട്ടെങ്കിലും ആരും എത്താതിരുന്നതിനെ തുടർന്നാണ് സാഹസികമായി മൂർഖനെ പിടികൂടി പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയത്. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് പാലോട് ഫോറസ്റ്റ് ബീറ്റ് ഓഫീസിൽ നിന്നും ഓഫീസർ രാഗേഷും സംഘവുമെത്തി രാത്രി 9.30ഓടെ പാമ്പിനെ സ്റ്റേഷനിൽ നിന്നു കൊണ്ടുപോയി.