തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ആകാശ ദുരന്തം; എയര്‍ ഇന്ത്യയ്ക്കെതിരെ നടപടിയുമായി നേപ്പാള്‍
കാഠ്മണ്ഡു: പൈലറ്റുമാരുടെ അശ്രദ്ധയെ തുടര്‍ന്ന് മുടിനാരിഴക്ക് വൻ ദുരന്തം ഒഴിവായതിനു പിന്നാലെ എയർ ഇന്ത്യയുടെ പൈലറ്റുമാർക്കെതിരെ നടപടിയുമായി നേപ്പാൾ. എയർ ഇന്ത്യ പൈലറ്റുമാരുടെ അശ്രദ്ധയെ തുടർന്ന് മാർച്ച് 24 നാണ് നേപ്പാളിൻ്റെ ആകാശത്ത് വൻ ദുരന്ത സാധ്യത ഉണ്ടായത്. 19000 അടി ഉയരത്തിൽ സഞ്ചരിച്ചിരുണ്ണയർ ഇന്ത്യ വിമാനം പൊടുന്ന നേ 3700 അടിയിലേക്ക് താഴ്ത്തിപ്പറപ്പിക്കുകയായിരുന്നു. നേപ്പാളിലെ സിമാറ വിമാനത്താവളത്തിൻ്റെ വ്യോമ മേഖലയിലായിരുന്നു സംഭവം. നേപ്പാൾ എയർ ലൈനിനു വേണ്ടി എയർ ഇന്ത്യ വിമാനത്തോടു 19000 അടി ഉയരത്തിൽ തുടരണമെന്ന നിർദേശം നൽകിയിരിക്കെയായിരുന്നു ഇത്.
ത്രിഭുവൻ ഇൻ്റർനാഷണൽ എയർപോർട്ടിലെ എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തെ സംഭവത്തിനു പിന്നാലെ ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നതു വരെ നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എയർ ഇന്ത്യ പൈലറ്റ് മാരെ നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി വിലക്കിയത്. വിലക്ക് സംബന്ധിയായ അറിയിപ്പ് ഡി ജി സി എ യ്ക്ക് നൽകിയതായി നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി വിശദമാക്കി. തലനാരിഴക്ക് ഒഴിവായ അപകട സാഹചര്യത്തെക്കുറിച്ച് ഇന്ത്യൻ കമ്മിഷനെയും വിവരം അറിയിച്ചിട്ടുണ്ട്. കാഠ്മണ്ഡുവിൽ ലാൻഡ് ചെയ്തതിനു ശേഷം പൈലറ്റുമാർ അടക്കമുള്ള വിമാനത്താലെ ജീവനക്കാരെ നേപ്പാൾ വിവിൽ ഏവിയേഷൻ അതോറിറ്റി ചോദ്യം ചെയ്തിരുന്നു.
തനിക്കു വന്ന ഗുരുതര വീഴ്ചയാണിതെന്നും സംഭവത്തിൽ ക്ഷമാപണംനടത്തുന്നതായും എയർ ഇന്ത്യയുടെ പൈലറ്റ് ഇർ കമാൻഡ്’ സിവിൽ ഏവിയേഷൻ അതോറിറ്റിയോട് പ്രതികരിച്ചതായാണ് എ എൻഐ അടക്കമുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. പൈലറ്റുമാരെയും സ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് എയർ ട്രാഫിക്ക് കൺട്രോളർമാരെയും ഇതിനോടകം ഡ്യൂട്ടിയിൽ നിന്നും നീക്കിയിട്ടുണ്ട് .എയർ ഇന്ത്യാ വിമാനം പൊടുന്നനെ താഴേയ്ക്ക് വന്നതിനു പിന്നാലെ നേപ്പാൾ എയർലൈനിൻ്റെ വിമാനത്തെ ഉയർത്തിയാണ് കൂട്ടിയിടി സാഹചര്യം ഒഴിവാക്കിയത്. അനിശ്ചിതകാലത്തേക്കാണ് എയർഇന്ത്യയുടെ പൈലറ്റുമാർക്കുള്ള നേപ്പാളിൻ്റെ വിലക്ക്.
മാര്‍ച്ച് മൂന്നാം വാരം എയര്‍ ഇന്ത്യ വിമാനത്തിലെ സേവനങ്ങളുടെ ഗുണമേന്മക്കുറവിനേ ചൊല്ലി യുഎന്‍ നയതന്ത്രജ്ഞന് നടത്തിയ പ്രതികരണം വന്‍ വിവാദമായിരുന്നു. വിമാനത്തിലെ പാറ്റകളെ കുറിച്ചും തകര്‍ന്ന സീറ്റിനേക്കുറിച്ചും ചിത്ര സഹിതമായിരുന്നു പ്രതികരണം. ഇതിന് പിന്നാലെ സമാനമായ യാത്രാനുഭവം ലഭിച്ച നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചത്. ഇതോടെ എയര്‍ ഇന്ത്യ എയറിലായിരുന്നു.