കാർ ഇടിച്ച് റോഡിൽ വീണ മദ്ധ്യവയസ്കന്റെ തലയിലൂടെ ലോറി കയറിയിറങ്ങി; ദാരുണാന്ത്യം
തിരുവനന്തപുരം: വെഞ്ഞാറമൂട് ആലന്തറയിൽ കാർ ഇടിച്ച് റോഡിൽ വീണയാൾ ലോറി കയറി മരിച്ചു.നാഗർകോവിൽ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാർ (43) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ ആലന്തറ പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ കൃഷ്ണകുമാർ തമിഴ്നാട്ടിൽ നിന്ന് പന്തളത്തേക്ക് പോവുകയായിരുന്നു.
ആലന്തറ പെട്രോൾ പമ്പിന് സമീപമുള്ള കടയിൽ നിന്നും ചായ കുടിച്ച ശേഷം തിരിച്ചു വാഹനത്തിലേക്ക് പോകുന്ന സമയം വെഞ്ഞാറമൂട് ഭാഗത്ത് നിന്നും വരികയായിരുന്ന ഒരു കാർ കൃഷ്ണകുമാറിനെ ഇടിച്ചിടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇയാളുടെ തലയിലൂടെ ലോറിയുടെ ടയർ കയറി ഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.