ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വീഡിയോ നിര്‍മാണം ; സിന്ധു സൂര്യകുമാറിനെ ഇന്ന് ചോദ്യംചെയ്യും
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവീഡിയോ നിര്‍മിച്ചതില്‍ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ അന്വേഷകസംഘം തിങ്കളാഴ്ച ചോദ്യംചെയ്യും.
തിരുവനന്തപുരത്തെത്തിയാകും ചോദ്യംചെയ്യല്‍.
അന്വേഷകസംഘം നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നമാണ് കാരണമായി അറിയിച്ചത്. ഇതോടെയാണ് തിരുവനന്തപുരത്തെത്തി ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്. എസിപി വി സുരേഷിന്റെ നേതൃത്വത്തിലാകും ചോദ്യംചെയ്യല്‍.
വാര്‍ത്തയുടെ യഥാര്‍ഥ ഫുട്ടേജ് ഹാജരാക്കാന്‍ ഏഷ്യാനെറ്റിന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതുവരെ ഹാജരാക്കിയിട്ടില്ല. ഒറിജിനല്‍ ദൃശ്യങ്ങള്‍ തിരുവനന്തപുരത്തേക്ക് അയച്ചുവെന്നായിരുന്നു കോഴിക്കോട് ഓഫീസില്‍ നടത്തിയ പരിശോധനയ്ക്കിടെ അറിയിച്ചത്. ഇക്കാര്യവും പരിശോധിച്ചേക്കും. കേസില്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെയും റസിഡന്റ് എഡിറ്റര്‍ ഷാജഹാന് കാളിയത്തിനെയും വ്യാജ വീഡിയോ നിര്‍മിക്കാന്‍ ഉപയോഗിച്ച പെണ്‍കുട്ടിയുടെ അമ്മയായ ഏഷ്യാനെറ്റ് ജീവനക്കാരിയെയും കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു.