നവജാത ശിശുവിന് വില്ക്കാന് 4.5 ലക്ഷം പറഞ്ഞുറപ്പിച്ചു ; അമ്മയ്ക്ക് ഒരുലക്ഷം കൊടുത്തു, ബാക്കി ബ്രോക്കര്‍മാര്‍ കൊണ്ടുപോയി ; 11 പേര് അറസ്റ്റില്‍
നവജാതശിശുവിനെ നാലു ലക്ഷത്തിന് വില്‍പ്പന നടത്തിയ അമ്മ ഉള്‍പ്പെടെ 11 പേര് അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ ചത്ര ജില്ലയില്‍ ആശാദേവി എന്ന യുവതിയാണ് കുഞ്ഞിന്റെ മാതാവ്. ഇവരില്‍ നിന്നും ഒരുലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. ഡിംപിള്‍ ദേവി എന്ന സാഹിയാ ദീദി നല്കിയ വിവരം അനുസരിച്ചാണ് പോലീസ് നടപടി. കുട്ടിയെ ബൊക്കാറോയില്‍ നിന്നും കണ്ടെത്തി.
ഹസാരിബാഗ് ജില്ലയിലെ ബഡ്കാഗണ് ഗ്രാമത്തിലെ ദമ്പതികളെ കുട്ടിയെ വില്‍ക്കുന്ന കാര്യത്തില്‍ ചത്രയിലെയും ബൊക്കോറോയിലെയും രണ്ട് ദല്ലാളന്മാര് സമീപിക്കുകയായിരുന്നു. 4.5 ലക്ഷം രൂപയാണ് നവജാതശിശുവിന് വില പറഞ്ഞുറപ്പിച്ചത്. ഇതില്‍ ഒരുലക്ഷം രൂപ നേരത്തെ തന്നെ അമ്മയുടെ കയ്യില്‍ കൊടുത്തു. ബാക്കി 3.5 ലക്ഷം ബ്രോക്കര്‍മാര്‍ ഷെയര്‍ ചെയ്തു. സംഭവത്തില്‍ സദര്‍ ആശുപത്രിയിലെ ഡോക്ടര്‍ മനീഷ് ലാലിന്റെ സ്റ്റേറ്റ്മെന്റ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
നവജാതശിശുവിനെ പോലീസുകാരന് ചവിട്ടി കൊന്നെന്ന ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയതിന് പിന്നാലെയാണ് ഝാര്‍ഖണ്ഡില്‍ നിന്നും പുതിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗിരിദി ജില്ലയിലെ ഒരാള്‍ക്കെതിരേ ജാമ്യമില്ലാവാറന്റുമായി പോലീസ് ടീം ഒരു വീട്ടിലേക്ക് ഇരച്ചുകയറിയപ്പോള്‍ ആയിരുന്നു സംഭവം. മുഖ്യമന്ത്രി ഹേമന്ദ് സോറന് വിഷയത്തില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആറു പോലീസുകാര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇതില്‍ നാലു പേരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. നാലുദിവസം പ്രായമുള്ള കുഞ്ഞായിരുന്നു മരണപ്പെട്ടത്.
പുലര്‍ച്ചെ 3.20 നായിരുന്നു പോലീസ് പ്രതിയെത്തേടി വീട്ടിലെത്തിയത്. ഈ സമത്ത് വീട്ടിലെ മറ്റുള്ളവരെല്ലാം കുഞ്ഞിനെ ബഡ്ഡില്‍ കിടത്തിയ ശേഷം പുറത്തുപോയി. കുഞ്ഞ് ഒഴികെ ആരുമില്ലാതിരുന്ന വീട്ടിലേക്ക് ഇരച്ചുകയറിയ പോലീസ് പുറത്തേക്ക് നോക്കാന്‍ ബഡ്ഡിലേക്ക് കയറിയ പോലീസുകാരന്റെ ബൂട്ടിനടിയില്‍ പെട്ട് കുഞ്ഞിന് അന്ത്യം സംഭവിക്കുകയായിരുന്നു എന്നാണ് കുഞ്ഞിന്റെ മുത്തച്ഛന് ഭൂഷണ് പാണ്ഡേ പറഞ്ഞത്. ഇയാള്‍ക്കെതിരേയുള്ള ജാമ്യമില്ലാ വാറന്റുമായിട്ടായിരുന്നു പോലീസുകാര്‍ എത്തിയത്.