ജയിലറുടെ ക്ളൈമാക്സില് കേരളം, രജനീകാന്ത് വീണ്ടുമെത്തി, ഷൂട്ടിംഗ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിലെ ഇട്ട്യാണിയില്‍
ചാലക്കുടി: ഉലകമന്നന് രജനീകാന്ത് വീണ്ടും വെള്ളച്ചാട്ടങ്ങളുടെ നാട്ടില്‍. ജയിലര്‍ എന്ന തമിഴ് സിനിമയുടെ ഷൂട്ടിംഗിനായാണ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിലെ ഇട്ട്യാണിയിലെത്തിയത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് വന്ന അദ്ദേഹത്തിന് മൂന്ന് മണിക്കൂര്‍ നേരത്തേക്കായിരുന്നു ചിത്രീകരണം.
ക്ലൈമാക്സ് ഉള്‍പ്പെട്ട മൂന്ന് സീനുകളെടുത്തു. വൈകീട്ടോടെ തിരിച്ചുപോയി. വിമാന മാര്‍ഗ്ഗം നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ രജനീകാന്ത് കാറിലാണ് അതിരപ്പിള്ളിയില്‍ വന്നതും തിരിച്ചുപോയതും. ചിത്രീകരണത്തിനായി സമീപത്തെ റിസോര്‍ട്ടില്‍ തങ്ങി. നെല്‍സണ്‍ ദീലിപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുത്തുവേല്‍ പാണ്ഡ്യന് എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്.
മലയാളത്തില്‍ നിന്ന് മോഹല്‍ലാലും ചിത്രത്തിലുണ്ട്. വിനായകന്, രമ്യാ കൃഷ്ണന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. തമിഴ് സിനിമകളുടെ ചിത്രീകരണത്തിനായി മുമ്ബ് പലതവണ രജനീകാന്ത് അതിരപ്പിള്ളിയിലെത്തിയിട്ടുണ്ട്.