ശുചിമുറിയിൽ ഒളിച്ചില്ലായിരുന്നെങ്കിൽ അവർ തന്നെയും പീഡിപ്പിച്ചേനെയെന്ന് കോഴിക്കോട്ടെ സീരിയൽ നടി; വിശ്വസിക്കാതെ പൊലീസ്
കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ ആരോപണ വിധേയയായ നടിയുടെ മൊഴി വിശ്വസിക്കാതെ പൊലീസ്. ശുചിമുറിയിൽ ഒളിച്ചില്ലായിരുന്നെങ്കിൽ പ്രതികൾ തന്നെയും പീഡിപ്പിക്കുമായിരുന്നെന്നാണ് സീരിയൽ മൊഴി നൽകിയിരിക്കുന്നത്.
ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടയം സ്വദേശിനിയായ യുവതിയാണ് പീഡനത്തിനിരയായത്. നടിയാണ് കാരപ്പറമ്പിലെ ഫ്ലാറ്റിൽ കൊണ്ടുപോയതെന്നാണ് യുവതിയുടെ ആരോപണം. ഫ്ലാറ്റിലെത്തുന്നതുവരെ നടി കൂടെയുണ്ടായിരുന്നു. പിന്നെ കാണാതായെന്നുമാണ് പരാതിയിൽ പറയുന്നത്.
സിനിമാക്കാർ എന്ന് പരിചയപ്പെടുത്തിയ രണ്ടുപേർ ഫ്ലാറ്റിലുണ്ടായിരുന്നു. ഇവർ ജ്യൂസിൽ ലഹരി മരുന്ന് കലർത്തി നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. കേസിൽ മലപ്പുറം സ്വദേശികളായ രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു.