റംസാൻ മാസത്തിൽ രാജ്യത്തെ തടവുകാർക്ക് പൊതു മാപ്പ് പ്രഖ്യാപിച്ച് സൗദി
റിയാദ്: റംസാന് മാസാരംഭത്തോടെ വിവിധ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് പൊതു മാപ്പ് നല്‍കുമെന്ന് അറിയിച്ച് സൗദി. സല്മാന് രാജാവാണ് പൊതുമാപ്പ് നല്കാന് ഉത്തരവിട്ടത്. ജയിലുകളില്‍ കഴിയുന്നവരില്‍ പൊതുമാപ്പിന് അര്‍ഹരായവരെ കണ്ടെത്തി മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ജയില്‍ ജനറല്‍ ഡയറക്ടറേറ്റ് ആരംഭിച്ചു.
വരും ദിവസങ്ങളില്‍ പൊതുമാപ്പിന് അര്‍ഹതയുള്ളവരെ കണ്ടെത്തി മോചിതരാക്കും. ഇതില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടും. എല്ലാ വര്‍ഷവും അര്‍ഹരായ തടവുകാര്‍ക്ക് റംസാന് വ്രതാരംഭത്തോടെ പൊതു മാപ്പ് നല്കുന്ന രീതി സൗദി അറേബ്യ പിന്തുടര്ന്ന് വരുന്നുണ്ട്.