മംഗളൂരു : മംഗളൂരു-ബംഗളൂരു റൂട്ടിൽ ബദ്രോഡിക്ക് സമീപം ദേശീയപാതയിൽ ടാങ്കർ ലോറി കാറിലിടിച്ചു മലയാളികളായ രണ്ട് പേർ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് പരിക്കേറ്റു .ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം.
നെല്യാടി നിവാസികളും സഹോദരങ്ങളുമായ ഡോ. ജെയ്നി ഷാജി (30), ജിസാൻ (40) എന്നിവരാണ് മരിച്ചത്. നെല്യാഡി ആസ്ഥാനമായുള്ള വ്യവസായി യു പി വർഗീസിന്റെ ബന്ധുക്കളായിരുന്നു ഇവർ. കൂട്ടിയിടിയുടെ ആഘാതത്തിൽ രണ്ടുപേറം സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
മംഗളൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ടാങ്കർ നെല്യാദിയിൽ നിന്ന് വരുന്ന കാറിലേക്ക് ഇടിച്ചുകയറിയയാൻ അപകടം ഉണ്ടായത്.പരിക്കേറ്റയാളുടെ നില ഗുരുതരമാണ് .
ഡോ. ജെയിൻ ഷാജി എസ്ഡിഎം കോളേജ് ഓഫ് നാച്ചുറോപ്പതി ആൻഡ് യോഗ സയൻസസിൽ അസിസ്റ്റന്റ് പ്രൊഫസറാണ് .ഉപ്പിനങ്കടി പോലീസ്കേ സ് രജിസ്റ്റർ ചെയ്തു